സ്കൂൾ കലോത്സവം 2023
◆ ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 20,21 ന് നടക്കും
◆ പങ്കെടുക്കുന്നവർ അതാത് ക്ലാസ് ടീച്ചർ വശം സെപ്റ്റംബർ 7 നകം പേര് നൽകണം
◆ ഓണം അവധി ദിനങ്ങൾ സാധ്യമായ പരിശീലനങ്ങൾക് ഉപോയോഗപ്പെടുത്താം
◆ ജനറൽ വിഭാഗത്തിൽ ഒരു കുട്ടിക്ക് 2 ഗ്രൂപ്പ് ഇനങ്ങളിലും 3 വ്യക്തിഗത ഇനങ്ങളിലും പങ്കെടുക്കാവുന്നതാണ്.. അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാടിസ്ഥാനത്തിലും ഒരു കുട്ടിക്ക് 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
◆ ഗ്രൂപ്പ് ഡാൻസിനും നാടോടി നൃത്തതിനും മാത്രം Recorded Music ഉപയോഗിക്കാൻ പാടുള്ളൂ
◆ ഓഫ് സ്റ്റേജ് മത്സരങ്ങൾ കലോത്സവ ദിവസത്തിന് മുൻപ് തന്നെ നടക്കും
◆ ഗ്രൂപ്പ് ഇനങ്ങളിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള മികച്ച അവതാരകരെ ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പിനെയായിരിക്കും സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുക
◆ മാപ്പിളപ്പാട്ട് ഇനത്തിൽ പടപ്പാട്ടുകൾ മാത്രമേ അനുവദിക്കൂ
◆ തിരുവാതിരക്കളി, ഒപ്പന എന്നിവയിൽ പാട്ട് പാടുന്നവർ ഉൾപ്പെടെ 10 പേർ ഉണ്ടായിരിക്കണം
◆ അറബിക്, സംസ്കൃതം ഉർദു കലോത്സവത്തിൽ ഭാഷാ വിഭാഗം പദ്യത്തിൽ പങ്കെടുക്കുന്ന കുട്ടിക്ക് ജനറൽ കലോത്സവത്തിൽ അതേ ഇനം അവതരിപ്പിക്കാൻ അവസരം ഉണ്ടാവില്ല
◆ സ്കൂൾ കലോത്സവ മാന്വവലിലെ നിബന്ധനകൾ പ്രകാരമായിരിക്കും എല്ലാ മത്സര ഇനങ്ങളും നടത്തുക
0 comments:
Post a Comment